തൃശൂർ: ഓടിക്കൊണ്ടിരുന്ന സ്വകാര്യബസ് നടുറോഡിൽ കേടായതിനെ തുടർന്നു ഗതാഗത തടസം.
നിറയെ ആളുകളുമായി വന്ന ഫാത്തിമ നസ്ഫ എന്ന ബസാണ് ചെട്ടിയങ്ങാടി ജംഗ്ഷനിൽനിന്നു കുറുപ്പം റോഡിലേക്കു തിരിഞ്ഞു നിന്നത്. ഇതോടെ മറ്റു വാഹനങ്ങൾക്കു കടന്നുപോകാൻ പറ്റാതായി.
തുടർന്ന് ബസുകളടക്കമുള്ള മറ്റു വാഹനങ്ങൾ റോഡരികിലെ കാനയ്ക്കു മുകളിലെ സ്ലാബിലൂടെ കയറ്റിയാണു കടന്നുപോയത്. ബസ് റോഡിൽ നിന്നതോടെ വൻ ഗതാഗത തടസമാണ് അനുഭവപ്പെട്ടത്.
ഇരിങ്ങാലക്കുട, ഒല്ലൂർ, ചാലക്കുടി ഭാഗത്തുനിന്നും വന്നിരുന്ന ബസുകൾ ചെട്ടിയങ്ങാടി ജംഗ്ഷനിൽ ആളുകളെ ഇറക്കിവിട്ടു. ഇതുമൂലം തൃശൂർ റൗ ണ്ടിലും വടക്കേ ബസ് സ്റ്റാൻഡി ലേക്കും എത്താൻ യാത്രക്കാർ ബുദ്ധിമുട്ടി.