വാഴക്കുളം: സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ നിലപാടുകൾക്കെതിരെ മഞ്ഞള്ളൂർ ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റി നടത്തുന്ന പൗരവിചാരണ ജാഥയുടെ ഭാഗമായി പൊതു ജനങ്ങൾക്ക് സർക്കാരിനെ സംബന്ധിച്ച അഭിപ്രായം പൊതു പ്ലാറ്റ്ഫോമിൽ രേഖപ്പെടുത്താൻ കഴിയുന്ന രീതിയിലുള്ള ജനകീയ സർവേയുടെ ഉദ്ഘാടനം മാത്യു കുഴൽനാടൻ എംഎൽഎ നിർവഹിച്ചു. കോണ്ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജോസ് പെരുന്പിള്ളികുന്നേൽ അധ്യക്ഷത വഹിച്ചു,
സുബാഷ് കടയ്ക്കോട്, സമീർ കോണിക്കൽ, ഷാൻ മുഹമ്മദ്, ജയിംസ് ജോഷി, ഭദ്ര പ്രസാദ്, എം.എ. ബഷീർ, ജോസ് പാലേകുടി, ചെറിയാൻ ആയവന തുടങ്ങിയവർ പങ്കെടുത്തു. മൊബൈൽ ഫോണ് വഴി ലഭിക്കുന്ന ലിങ്കിൽ കയറി ഗൂഗിൾ പ്ലാറ്റ് ഫോം വഴിയാണ് അഭിപ്രായം രേഖപ്പെടുത്തേണ്ടത്. സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ മഞ്ഞള്ളൂർ ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് ജോസ് പെരുന്പിള്ളിക്കുന്നേൽ നയിക്കുന്ന ജാഥ 14ന് രവിലെ എട്ടിന് പൈങ്ങോട്ടൂർനിന്ന് ആരംഭിച്ച് പോത്താനിക്കാട് കല്ലൂർക്കാട്, ആയവന, പാലക്കുഴ, ആരക്കുഴ, മഞ്ഞള്ളൂർ പഞ്ചായത്തുകളിൽ പര്യടനം നടത്തി 15ന് വൈകുന്നേരം വാഴകുളത്ത് സമാപിക്കും.