മൂവാറ്റുപുഴ: മർച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്ന് നടക്കുന്ന വ്യാപാര ഹർത്താലിന് മുന്നോടിയായി നഗരത്തിൽ വിളംബര ജാഥ നടത്തി. നൂറുകണക്കിന് വാഹനങ്ങളുടെ അകന്പടിയോടുകൂടി മൂവാറ്റുപുഴയിലെ വിവിധ പ്രദേശങ്ങൾ സഞ്ചരിച്ച ജാഥ എവറസ്റ്റ് ജംഗ്ഷനിൽ സമാപിച്ചു. തുടർന്ന് മൂവാറ്റുപുഴ മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് സി.എസ്. അജ്മലിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു.
ഭാരവാഹികളായ പി.യു. ഷംസുദ്ദീൻ, ബോബി എസ്. നെല്ലിയ്ക്കൽ, ഗ്രെയിൻസ് മർച്ചന്റ് പ്രസിഡന്റ് എൽദോസ് പാലപ്പുറം, യൂത്ത് വിംഗ് പ്രസിഡന്റ് പി.വി.എം. ആരിഫ്, ജനറൽ സെക്രട്ടറി ജോബി മുണ്ടയ്ക്കൽ, ട്രഷറർ സാദിഖലി എന്നിവർ പ്രസംഗിച്ചു.
ഇന്ന് നടക്കുന്ന വ്യാപാര ഹർത്താലിനോട് അനുഭാവം പ്രകടിപ്പിച്ച് നഗരത്തിലെ ഹോട്ടലുകളും തുറന്നു പ്രവർത്തിക്കില്ലെന്ന് സി.എസ്. അജ്മൽ അറിയിച്ചു. മുനിസിപ്പൽ കെട്ടിടങ്ങളുടെ വാടക അന്യായമായി വർധിപ്പിച്ചതിൽ പ്രതിഷേധിച്ചാണ് വ്യാപാര ഹർത്താലിന് മർച്ചന്റ് അസോസിയേഷൻ ആഹ്വാനം ചെയ്തിരിക്കുന്നത്.