മൂവാറ്റുപുഴ: മഹാത്മാഗാന്ധി സർവകലാശാല പുരുഷവിഭാഗം ഫുട്ബോൾ ചാന്പ്യൻഷിപ്പിൽ മൂവാറ്റുപുഴ നിർമല കോളജ് ജേതാക്കളായി. പാലാ സെന്റ് തോമസ് കോളജിൽ നടന്ന ആദ്യ മത്സരത്തിൽ എം.എ കോളജ് കോതമംഗലത്തെ 21 പോയിന്റിന് പരാജയപ്പെടുത്തി. രണ്ടാമത്തെ മത്സരത്തിൽ ബസേലിയസ് കോളജ് കോട്ടയത്തെ 31 പോയിന്റിന് പരജയപ്പെടുത്തി. മൂന്നാമത്തെ മത്സരത്തിൽ ചങ്ങനാശേരി എസ്ബി കോളജിനെ 10 പോയിന്റ് പരാജയപ്പെടുത്തി.
ലീഗിൽ മുഴുവൻ പോയിന്റുകളുമായി ഒന്നാം സ്ഥാനം നിർമല കോളജ് കരസ്ഥമാക്കി. കേരള ഫുട്ബോൾ അസോസിയേഷൻ ജനറൽ സെക്രട്ടറി അനിൽകുമാർ, കോളജ് പ്രിൻസിപ്പൽ കെ.വി. തോമസ്, വൈസ് പ്രിൻസിപ്പൽ പ്രഫ. എ.ജെ. ഇമ്മാനുവൽ, ബർസാർ റവ. ഡോ. ജസ്റ്റിൻ കണ്ണാടൻ, സ്പോർട് വിഭാഗം മേധാവി ജെ. സന്തോഷ്, സ്പോർട്സ് കൗണ്‍സിൽ കോച്ച് അൻവർ സാദത്ത് എന്നിവർ വിജയികൾക്ക് ആശംസകൾ നേർന്നു.