ആലങ്ങാട് : മാളികംപീടിക-ചിറങ്ങര റോഡ്-ഹിന്ദി വിദ്യാലയം റോഡ്- നേതാജി റോഡിലെ പ്രദേശവാസികൾക്ക് സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷമായതിനെത്തുടർന്ന് ജനകീയ കൂട്ടായ്മ രൂപീകരിച്ചു. പ്രദേശത്ത് മദ്യ-മയക്കുമരുന്ന് ഉപയോഗവും വിപണിനവും അതിരൂക്ഷമാണ്.
ജനങ്ങളെ ഭീഷണിപ്പെടുത്തിയും എതിർക്കുന്നവരെ ആക്രമിച്ചും പ്രതികാരമായി കൃഷിയിടങ്ങൾ നശിപ്പിച്ചും മയക്കുമരുന്ന് മാഫിയ സംഘങ്ങൾ വിലസുന്നതെന്ന് അസോസിയേഷൻ അംഗങ്ങൾ ആരോപിക്കുന്നു.
പോലീസിന്റെയും മറ്റു അധികാരികളുടെയും മുമ്പിൽ പലതവണയും പരാതി പറഞ്ഞിട്ടും പരിഹാരം കാണാൻ സാധിക്കാത്തതിലാണ് ചിറങ്ങര റസിഡന്റ്സ് അസോസിയേഷൻന്റെ നേതൃത്വത്തിൽ പ്രദേശത്തെ എല്ലാ വീട്ടുകാരെയും എല്ലാ രാഷ്ട്രീയ പാർട്ടി പ്രവർത്തകരെയും ഉൾപ്പെടുത്തി യോഗം വിളിച്ചു ചേർത്തത്.
ആലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് പി.എം. മനാഫ് യോഗം ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് അബ്ദു റഹിമാൻ മൂപ്പൻ അധ്യക്ഷനായി. ആലുവ വെസ്റ്റ് പോലീസ് എസ്ഐ രതീഷ് ബാബു മുഖ്യപ്രഭാഷണം നടത്തി.
സമിതിയുടെ രക്ഷാധികാരികളായി പി.എം. മനാഫ് (പ്രസിഡന്റ് ആലങ്ങാട് പഞ്ചായത്ത് ), ജയകൃഷ്ണൻ (ആറാം വാർഡ് മെമ്പർ) എന്നിവരെ തെരഞ്ഞെടുത്തു.