നെടുമ്പാശേരി: കുറ്റിപ്പുഴ ക്രിസ്തു രാജ ഹൈസ്കൂളിന്റെ 74ാം അധ്യാപക രക്ഷാകർത്തൃ വാർഷികവും വിരമിക്കുന്ന അധ്യാപകരുടെ യാത്രയയ്പ്പും ലഹരിവിരുദ്ധ ജ്വാല തെളിയിക്കലും പ്രതിജ്ഞ ചൊല്ലലും നടത്തി. റിട്ട. സയന്റിഫിക്ക് ഓഫീസറും സ്കൂളിലെ പൂർവ വിദ്യാർഥിയുമായ ഉഷാ എസ്. കർത്ത മുഖ്യാതിഥിയായിരുന്നു.
ജ്വാല എന്ന പേരിൽ സ്കൂളിൽ നടത്തിവരുന്ന ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ സമന്വയമായി വാർഷികത്തിന് എത്തിച്ചേർന്ന മുഴുവൻ ആളുകളും സ്കൂൾ ഗ്രൗണ്ടിൽ പ്രതിജ്ഞയെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് സൈന ബാബു ഉദ്ഘാടനം ചെയ്തു.
അധ്യക്ഷത വഹിച്ച മാനേജർ ഫാ. ജോഷി വേഴപറമ്പിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്കൂളിൽനിന്ന് ദീർഘകാല സേവനത്തിന് ശേഷം വിരമിക്കുന്ന അധ്യാപികമാരായ മോളി വർക്കി, പി.പി. ഓമന എന്നിവർക്ക് യാത്രയയ്പ്പ് നൽകി. ഷിബി പുതുശേരി, പി.ഡി. ഗ്രേസി , വിനീത ഹരി, പ്രധാനാധ്യാപിക പി.പി. ലീന , മുഹമ്മദ് ആസിഫ്, പി. രാജീവ് , കെ.ജെ. നിർമ്മല, മിനി ജോസ് എന്നിവർ പ്രസംഗിച്ചു.