കാക്കനാട് : ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളുടെയും കൊച്ചി ബിനാലെയുടെയും പശ്ചാത്തലത്തിൽ പാഴ്സൽ സർവീസ് വഴിയുള്ള ലഹരി ഇടപാടുകൾ തടയാൻ ജില്ലാ കളക്ടർ ഡോ. രേണു രാജിന്റെ അധ്യക്ഷതയിൽ ചേർന്ന നാർകോട്ടിക്സ് കോ ഓഡിനേഷൻ കമ്മിറ്റി യോഗത്തിൽ തീരുമാനം. പാഴ്സൽ അയയ്ക്കുന്നവരുടെയും സ്വീകരിക്കുന്നവരുടെയും കൃത്യമായ വിവരങ്ങൾ ശേഖരിക്കാത്ത സേവനദാതാക്കൾക്കെതിരെ കർശന നടപടി സ്വീകരിക്കും.
ഹോം സ്റ്റേ നടത്തിപ്പുകാർ മുറിയെടുക്കുന്നവരുടെ കൃത്യമായ വിവരങ്ങൾ രേഖപ്പെടുത്തി സൂക്ഷിക്കണം.
ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപന സ്വഭാവത്തിൽ മുന്നോട്ടുകൊണ്ടുപോകുന്നതിന് എക്സൈസ്, പോലീസ്, വിദ്യാഭ്യാസം, സാമൂഹ്യ നീതി വകുപ്പുകളുടെ കോ - ഓർഡിനേഷൻ കമ്മിറ്റി ചേരുന്നതിനും തീരുമാനിച്ചു. കമ്മിറ്റിയുടെ അടുത്ത യോഗം കളക്ടറേറ്റിൽ ചേരുന്നതിനും അതിൽ സ്കൂൾ പ്രതിനിധികളുടെ സാന്നിധ്യം ഉറപ്പാക്കുന്നതിനും ധാരണയായി.
ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ റസിഡന്റ്സ് അസോസിയേഷനുകൾക്കൊപ്പം വിവിധ എൻജിഒ കളെയും സഹകരിപ്പിക്കും. ഓൺലൈനായി നടന്ന യോഗത്തിൽ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ, ഫോറസ്റ്റ്, പോലീസ്, സിഐഎസ്എഫ്, കോസ്റ്റ് ഗാർഡ്, കസ്റ്റംസ്, വിദ്യാഭ്യാസം, ആരോഗ്യം, ഡ്രഗ്സ് കൺട്രോൾ ബ്യൂറോ തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.
ലഹരി ഇടപാടുകൾ തടയുന്നതിനായി എല്ലാ വിദ്യാഭ്യാസ സ്ഥാപങ്ങളിലും ടോൾ ഫ്രീ നമ്പറുകൾ പ്രദർശിപ്പിക്കും. ലഹരി വിപണനമോ ഉപയോഗമോ ശ്രദ്ധയിൽപ്പെട്ടാൽ 112 (ടോൾ ഫ്രീ), 99959 66666 (യോദ്ധാവ്) എന്നീ നമ്പറുകളിൽ വിവരം അറിയിക്കാം.