എടക്കര: പോത്തുകൽ പൂളപ്പാടം സെന്റ് ജോർജ് കത്തോലിക്ക ദേവാലയത്തിൽ വാർഷിക ധ്യാനത്തിനു ഇന്നു തുടക്കമാകും. വെള്ളിയാഴ്ച വരെയുള്ള ദിവസങ്ങളിൽ കണിയാന്പറ്റ സെന്റ് സെബാസ്റ്റ്യൻ ദേവാലയ വികാരി ഫാ. സെബാസ്റ്റ്യൻ പുത്തേൽ ധ്യാനം നയിക്കും. വൈകിട്ട് അഞ്ചു മുതലാണ് ധ്യാനം ആരംഭിക്കുക.
തൂക്കുപാലം പുനർനിർമാണം:
ഭരണാനുമതിയായി
വണ്ടൂർ: വണ്ടൂർ നിയോജക മണ്ഡലത്തിൽ മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിലുൾപ്പെടുത്തി പുള്ളിപ്പാടം തൂക്കുപാലം പുനർ നിർമാണത്തിനു മൂന്നു കോടി 42 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി എ.പി അനിൽകുമാർ എംഎൽഎ അറിയിച്ചു.