ആനക്കയം: ആനക്കയം എംസിഎഫ് കെട്ടിട ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ നിർവഹിച്ചു. ആനക്കയം പഞ്ചായത്തിനെ മാലിന്യമുക്തമാക്കുന്നതിനുള്ള അഴകോടെ ആനക്കയം പദ്ധതിക്ക് ശുചിത്വമിഷൻ സംസ്ഥാന എക്സിക്യൂട്ടീവ് ഡയറക്ടർ കെ.ടി.ബാലഭാസ്കരൻ തുടക്കം കുറിച്ചു. ആനക്കയം പഞ്ചായത്ത് മാലിന്യ സംസ്കരണത്തിൽ മാതൃകയാണെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. സംസ്ഥാനതലത്തിൽ മികച്ച സെഗ്രിഗേഷൻ സെന്ററുകളിൽ ഒന്നാണ് ആനക്കയം പഞ്ചായത്ത് നിർമിച്ചിട്ടുള്ളതെന്നു ശുചിത്വമിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ചൂണ്ടിക്കാട്ടി.
ഹരിതകർമസേനയുടെ ഒരു വർഷത്തെ ഡിജിറ്റൽ റിപ്പോർട്ട് കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ കെ. ജാഫർ പ്രകാശനം ചെയ്തു. ഹരിത പ്രോട്ടോക്കോൾ പാലിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയുടെ ഭാഗമായി വിദ്യാർഥി പൊതുജന പങ്കാളിത്തത്തോടെ പഞ്ചായത്തും ഗ്രീൻവേംസും ഹരിത കർമസേനയും ചേർന്ന് അപ് സൈക്കിൾ ഹട്ടും ഒരുക്കിയിരുന്നു. ഉപയോഗിച്ച് ഒഴിവാക്കുന്ന വസ്തുക്കൾ കൊണ്ടു മൂല്യവർധിത ഉത്പ്പന്നങ്ങൾ പ്രദർശിപ്പിച്ച പരിപാടി ഏറെ ശ്രദ്ധേയമായി.ഉപയോഗിക്കുന്ന വസ്തുക്കൾ പുനരുപയോഗ സാധ്യമാണെന്ന സന്ദേശം നൽകുന്നതായിരുന്നു അപ്സൈക്കിൾ ഹട്ട്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അടോട്ട് ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി.ബൈജു, ഹരിത കേരള മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ടി.വി.എസ് ജിതിൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിത മണികണ്ഠൻ തുടങ്ങിയവർ പ്രസംഗിച്ചു.