കൊടകര: ബൈക്കും സൈക്കിളും കൂട്ടിയിടിച്ച് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. ഉളുന്പത്ത്കുന്ന് കാവിൽ സുബ്രഹ്മണ്യൻ (69) ആണ് ഇന്നലെ രാവിലെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ദേശീയപാത ഉളുന്പത്ത്കുന്നിൽ ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ആയിരുന്നു അപകടം. കൊടകര പോലീസ് മേൽനടപടി സ്വീകരിച്ചു. സംസ്കാരം ഇന്നു രാവിലെ ഒന്പതിന് വടൂക്കര എസ്എൻഡിപി ശ്മശാനത്തിൽ. ഭാര്യ: ലളിത. മക്കൾ: വസന്ത്കുമാർ, ഗിരീഷ് കുമാർ, പരേതനായ സതീഷ് കുമാർ. മരുമകൾ: ദീപ്തി.