ഇരിങ്ങാലക്കുട: കേരളം മയക്കുമരുന്നിന്റെ ഹബ്ബായി മാറിയിരിക്കു ന്നുവെന്ന് കേരള കോണ്ഗ്രസ് ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ പറഞ്ഞു. യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ ലഹരി വിരുദ്ധ സന്ധ്യ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലഹരിയുടെ ഉറവിടവും വ്യാപനവും കണ്ടെത്താൻ രഹസ്യാന്വേഷണവിഭാഗം രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വൈസ് ചെയർമാൻ രാജൻ പൈകാട്ട് അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡന്റ് എം.എസ്. അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി.
കേരള കോണ്ഗ്രസ് ജേക്കബ് സംസ്ഥാന ജനറൽ സെക്രട്ടറി ജോണി സെബാസ്റ്റ്യൻ, സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ്, എൻ.കെ. ജോസഫ്, പി.ബി. മനോജ്കുമാർ, റിജോ സാബു, ശശികുമാർ ഇടപുഴ, ബാസ്റ്റിൻ ഫ്രാൻസിസ്, ബൈജു കുറ്റിക്കാടൻ, കെ.വി. രാജു എന്നിവർ പ്രസംഗിച്ചു.