കൊരട്ടി: 30 വർഷം മുന്പ് ലോക്ക് ഒൗട്ട് ചെയ്ത കൊരട്ടി മദുരാകോട്സിലെ ട്വിസ്റ്റിംഗ് ഡിപ്പാർട്ടുമെന്റിലെ ജീവനക്കാർ ഓർമകൾ പുതുക്കാൻ ഏദൻ ഓഡിറ്റോറിയത്തിൽ ഒത്തുകൂടി.
നാടിന് അഭിമാനമായി കൊരട്ടിയുടെ ദേശീയപാതയോരത്ത് പതിറ്റാണ്ടുകളോളം തലയുയർത്തി നിന്ന വ്യവസായ കേന്ദ്രമായിരുന്നു മദുരാകോട്സ്.
വർഷം തോറും നടത്തിവരാറുള്ള തൊഴിലാളികളുടെ സ്നേഹസംഗമം ഇക്കൊല്ലവും പതിവു തെറ്റാതെ സമുചിതമായി ആഘോഷിച്ചു. കന്പനി അടച്ചുപൂട്ടുന്ന സമയത്ത് ട്വിസ്റ്റിംഗ് ഡിപ്പാർട്ട്മെന്റിൽ മാത്രം അഞ്ഞൂറിൽപരം തൊഴിലാളികൾ ഉണ്ടായിരുന്നു.
എൻ.ഗോപാലകൃഷ്ണൻ യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ. നന്ദകുമാർ അധ്യക്ഷനായി. 1000 പൂർണചന്ദ്രൻമാരെ കാണാൻ ഭാഗ്യം ലഭിച്ച നവതിയുടെ നിറവിൽ നിൽക്കുന്ന 42 സഹപ്രവർത്തകരെ സ്നേഹോപഹാരങ്ങൾ നൽകി ആദരിച്ചു.
അന്തരിച്ച 11 സഹപ്രവർത്തകരുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. മുഖ്യ രക്ഷാധികാരി എം.എൻ.എസ്. നായർ, സെക്രട്ടറി എം.വി. രമ, കെ.പി. ജോയി എന്നിവർ പ്രസംഗിച്ചു.