കൊരട്ടി: സാമൂഹ്യ പ്രതിബദ്ധത ക്ക് പുതിയ മാനം തീർക്കുകയാണ് കൊരട്ടി വൈസ്മെൻ ക്ലബ് ഇന്റർനാഷണൽ.
ഡിസ്ട്രിക്ട് ഗവർണർ നിജു ജോയിയുടെ നേതൃത്വത്തിൽ ഇന്നലെ കൊരട്ടിയിൽ ചേർന്ന സെക്കൻഡ് ഡിസ്ട്രിക്ട് കൗണ്‍സിൽ മീറ്റിംഗിൽ വച്ച് എംഎഎം ഹയർ സെക്കൻഡറി സ്കൂളിന് ടെന്പോ ട്രാവലർ കൈമാറിയാണ് ഇത്തവണ വേറിട്ട പ്രവർത്തനം കാഴ്ചവച്ചത്.
സ്കൂൾ മാനേജരും കൊരട്ടി ഫൊറോന വികാരിയുമായ ഫാ.ജോസ് ഇടശേരി താക്കോൽ ഏറ്റുവാങ്ങി.കുട്ടികളുടെ യാത്രാ സൗകര്യം സുഗമമാക്കുന്നതിന് ഒരു വാഹനം വേണമെന്ന സ്കൂൾ അധികൃതരുടെ അഭ്യർഥന മാ നിച്ചാണ് നടപടി.
വൈസ്മെൻ ക്ലബ് ഭാരവാഹികളായ ജോസ് തെറ്റയിൽ, ജോസ് മൊയലൻ, ജോജു വർക്കി, കെ.എസ്. ജയേഷ്, കൊരട്ടി പള്ളി അസിസ്റ്റന്റ് വികാരിമാരായ ഫാ. അഖിൽ ആപ്പാടൻ, ഫാ. ജിനോ ചക്യത്ത്, ട്രസ്റ്റി ജോഫി നാൽപ്പാട്ട് എന്നിവർ പ്രസംഗിച്ചു.
വൈസ്മെൻ ക്ലബ് ഡിസ്ട്രിക്ട് വണ്ണിലെ മുഴുവൻ പ്രസിഡന്റുമാരും വൈസ്മെൻ കൊരട്ടി സെൻട്രലിലെ മുഴുവൻ അംഗങ്ങളും സന്നിഹിതരായി.