കേച്ചേരി: തൃശൂർ ജില്ലാ നാഷണൽ സർവീസ് സ്കീം ഭിന്നശേഷി ദിനാചരണവും എൻഎസ്എസ് വോളൻഡിയർ ലീഡർമാർക്കുള്ള പരിശീലന ക്യാന്പും നടത്തി. തലക്കോട്ടുകര വിദ്യ എൻജിനീയറിംഗ് കോളജിൽ മൂന്നു ദിവസങ്ങളിലായി നടക്കുന്ന പരിശീലന ക്യാന്പിൽ 500 വോളണ്ടിയർ ലീഡർമാരും 120 പ്രോഗ്രാം ഓഫീസർമാരും അധ്യാപകരും പങ്കെടുത്തു. ഫ്രീഡം വാൾ പ്രദർശനവും നടന്നു. ജില്ലയിലെ മികച്ച വിദ്യാലയത്തിനുള്ള ഒന്നാം സ്ഥാനം എളവള്ളി ഗവ.ഹയർ സെക്കൻഡറി സ്കൂൾ കരസ്ഥമാക്കി. തലക്കോട്ടുകര വിദ്യ എൻജിനീയറിംഗ് കോളജ് പ്രിൻസിപ്പൽ ഡോ. സി.ബി.സജി ഭിന്നശേഷി ദിനാചരണവും പരിശീലന ക്യാന്പും ഉദ്ഘാടനം ചെയ്തു. ശാരീരിക വെല്ലുവിളികൾ നേരിടുന്ന സെബിനെ അദ്ദേഹം ഉപഹാരം നല്കി ആദരിച്ചു. എൻഎസ്എസ് തൃശൂർ ജില്ല കണ്‍വീനർ എം.പി. പ്രതീഷ് അധ്യക്ഷനായി. ക്യാന്പ് കോ ഓർഡിനേറ്റർ ലിന്റോ വടക്കൻ, പിഎസി അംഗങ്ങളായ ജി. റസൽ, തോമസ്, ഹസിത ടീച്ചർ എന്നിവർ സംസാരിച്ചു.