ന്യൂഡൽഹി: ഫരീദാബാദ് രൂപതയുടെ നേതൃത്വത്തിൽ ’വാക്സിനേഷനും കോവിഡാനന്തര ആരോഗ്യ സംരക്ഷണവും ’ എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിക്കുന്നു. മൂന്നാംഘട്ട കോവിഡ് വ്യാപനത്തിന്റെ അപകടസാധ്യത മുന്നിൽ കണ്ടു കൊണ്ട് പ്രതിരോധനടപടികളും ആരോഗ്യ സംരക്ഷണവും ശക്തമാക്കുന്നത് ലക്ഷ്യം വച്ചാണ് വെബിനാർ സംഘടിപ്പിച്ചിരിക്കുന്നത്.
മേയ് 24 തിങ്കളാഴ്ച വൈകുന്നേരം 8.45 മുതലാണ് വെബിനാർ ക്രമീകരിച്ചിരിക്കുന്നത്. ഫരീദാബാദ് രൂപതയുടെ യൂ റ്റൂബ് ചാനലായ ’ ട്രൂത്ത് റ്റൈഡിംഗ്സ്’ വഴി സംപ്രേക്ഷണം ചെയ്യുന്ന വെബിനാറിൽ വാക്സിനേഷനേയും കോവിഡാനന്തര ആരോഗ്യസംരക്ഷണത്തെയും കുറിച്ച്പൊതുജനങ്ങൾക്കുള്ള സംശയങ്ങൾക്ക് കോട്ടയം ജനറൽ ആശുപത്രിയിലെ ഡോ. ബിലു ജോയി മറുപടി നൽകുന്നതാണ്. ഫരീദാബാദ് രൂപത ആർച്ച് ബിഷപ് കുര്യാക്കോസ് ഭരണികുളങ്ങര രക്ഷാധികാരിയും വികാരി ജനറാൾ റവ. ഫാ. ജോസഫ് ഓടനാട്ട് ജനറൽ കണ്‍വീനറുമായ കോവിഡ് പ്രതിരോധങ്ങൾക്കായുള്ള ടീമാണ് വെബിനാറിന് നേത്യത്വം നൽകുന്നത്.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
’വാക്സിനേഷനും കോവിഡാനന്തര ആരോഗ്യ സംരക്ഷണവും ’വെബിനാർ സംഘടിപ്പിക്കുന്നു
10:22 PM May 25, 2021 | Deepika.com