വടക്കേക്കാട്: മണികണ്ഠേശ്വരത്ത് പുതിയതായി ആരംഭിക്കുന്ന സിന്തറ്റിക് ബാഡ്മിന്റൺ കോർട്ട് എൻ.കെ. അക്ബർ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി. കെ. ഫസുലുൽഅലി അധ്യക്ഷത വഹിച്ചു. ആദ്യ ബാച്ചിന്റെ കളി വടക്കേക്കാട് സിഐ അമൃതരംഗൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെന്പർ റഹിം വീട്ടിപ്പറന്പിൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ജി. ബാബു, എൻഎം.കെ. നബീൽ, ശ്രീധരൻ മാക്കാലിക്കൽ, പി.എം. അബ്ദുൾമജീദ്, ഷക്കീർ ചേന്പത്ത്, എ.എം. ഷക്കീർ ഹുസൈൻ എന്നിവർ പ്രസംഗിച്ചു.
ഉൗരകം ക്ഷേത്രത്തിൽ കഥകളി
സപര്യക്ക് ഇന്നു തുടക്കം
ചേർപ്പ്: ഉൗരകത്തമ്മ തിരുവടി ക്ഷേത്രത്തിൽ തൃക്കാർത്തികയോടനുബന്ധിച്ച് ഉൗരകം സർഗ ശ്രീലകത്തിന്റെ കഥകളി സപര്യ ഇന്നും നാളെയും നടക്കും. ഇന്ന് വൈകീട്ട് 6-30 ന് പുറപ്പാട് നൃത്തം, കുചേലവൃത്തം കഥകളി, നാളെ മേജർ സെറ്റ് 24 കളി കല്യാണ സൗഗന്ധികം, എന്നിവയുണ്ടാകും. കഥകളി ആചാര്യൻ സദനം കൃഷ്ണൻകുട്ടി, കഥകളി അരങ്ങിൽ അഞ്ചു പതിറ്റാണ്ട് പിന്നിടുന്ന സർഗ ശ്രീലകത്തിന്റെ അധ്യാപകൻ കലാനിലയം ഗോപി എന്നിവരെ ബഹുമതി മുദ്ര നൽകി ആദരിക്കും.