വടക്കാഞ്ചേരി: ഡിസംബർ 13 മുതൽ 16 വരെ തൃശൂരിൽ ചേരുന്ന അഖിലേന്ത്യ കിസാൻ സഭ ദേശീയ സമ്മേളനത്തോടനുബന്ധിച്ച് "ഇന്ത്യൻ കാർഷിക പ്രതിസന്ധിയുടെ ഭിന്നമാനങ്ങൾ' എന്ന വിഷയത്തെ കുറിച്ച് ഏരിയാ സെമിനാർ സംഘടിപ്പിച്ചു. എഐകെഎസ് അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി വിജൂ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സിപിഎം ജില്ലാ കമ്മിറ്റി അംഗം പി.എൻ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം സേവ്യർ ചിറ്റിലപ്പിളളി എംഎൽഎ, സംസ്ഥാന ആസൂത്രണ സമിതി അംഗം ഡോ. ജിജു പി അലക്സ്, സിപിഎം വടക്കാഞ്ചേരി ഏരിയ സെക്രട്ടറി കെ. ഡി. ബാഹുലേയൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി മേരി തോമസ്, കെഎസ്കെടിയു സംസ്ഥാന കമ്മിറ്റി അംഗം പി. മോഹൻദാസ്, സിഐടിയു വടക്കാഞ്ചേരി ഏരിയ സെക്രട്ടറി എസ്. ബസന്ത് ലാൽ, കർഷകസംഘം ഏരിയ ഭാരവാഹികളായ എം. എസ്. സിദ്ധൻ, ഇ. ഉമാലക്ഷ്മി, ടി.ആർ. ഷോബി, കെ.എസ്. ശങ്കരൻ തുടങ്ങിയവർ പങ്കെടുത്തു. കേരള കർഷകസംഘം ഏരിയ സെക്രട്ടറി ടി. വി. സുനിൽ കുമാർ സ്വാഗതവും, ഏരിയ പ്രസിഡന്റ് എം. ആർ. അനൂപ് കിഷോർ നന്ദിയും പറഞ്ഞു.