കൊച്ചി: ലോക ഭിന്നശേഷി ദിനാചരണത്തോടനുബന്ധിച്ച് ജല മെട്രോയില്‍ സൗജന്യ യാത്ര സംഘടിപ്പിച്ചു. തണല്‍ പാലിയേറ്റീവ് ആന്‍ഡ് പാരാപ്ലീജിക് കെയര്‍ സൊസൈറ്റിയും ഓള് കേരള വീല്‍ചെയര്‍ റൈറ്റ്സ് ഫെഡറേഷനും(എകെഡബ്ല്യുആര്‍എഫ്) സംയുക്തമായി കൊച്ചി വാട്ടര്‍ മെട്രോയുടെ സഹകരണത്തോടെയാണ് ഭിന്നശേഷി ദിനാചരണവും ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചത്.
നാടന്‍പാട്ടും സൗഹൃദ മത്സരങ്ങളുമായി ഓളപ്പരപ്പിലൂടെ നടത്തിയ യാത്ര വിവിധ മേഖലയില്‍ നിന്നുള്ള ഭിന്നശേഷിക്കാര്‍ക്ക് പുത്തന്‍ അനുഭവം പകര്‍ന്നു. ജല മെട്രോ ഭിന്നശേഷി സൗഹൃദമായതിനാല്‍ യാത്ര ആയാസരഹിതമായിരുന്നുവെന്ന് പങ്കുചേര്‍ന്നവര്‍ പറഞ്ഞു. വൈറ്റില വാട്ടര്‍ മെട്രോ ടെര്‍മിനലില്‍ നടന്ന ചടങ്ങ് ജസ്റ്റീസ് കെ. സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാരുടെ ഉന്നമനത്തിന് എല്ലാ വിഭാഗങ്ങളും ഒരുമിച്ചു നില്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു. നടി ബിന്ദു പണിക്കര്‍ വാട്ടര്‍ മെട്രോ യാത്ര ഫ്ളാഗ് ഓഫ് ചെയ്തു.
തണല്‍ ചെയര്മാന് അബൂബക്കര്‍ ഫാറൂഖി അധ്യക്ഷത വഹിച്ചു. ഓള് കേരള വീല്‍ ചെയര്‍ റൈറ്റ്സ് ഫെഡറേഷന് സംസ്ഥാന ജോ. സെക്രട്ടറി രാജീവ് പള്ളുരുത്തി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വാട്ടര്‍ മെട്രോ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സാജന് ജോണ്‍, തണല്‍ ജനറല്‍ സെക്രട്ടറി കെ.കെ. ബഷീര്‍, എകെഡബ്ല്യുആര്‍എഫ് ജില്ലാ സെക്രട്ടറി ഗോപാലന്, തണല്‍ വൈസ് ചെയര്മാന് കെ.കെ. സലീം തുടങ്ങിയവര്‍ പങ്കെടുത്തു.