കൊച്ചി: പെണ്‍കുട്ടിക്കുനേരെ നഗ്നതാ പ്രദര്‍ശനം നടത്തുകയും ലൈംഗിക അതിക്രമം കാണിക്കുകയും ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. നിമ്പൂര്‍ അമരമ്പലം കൂറ്റമ്പാറ സ്വദേശി പി. അജ്മല്‍(22) ആണ് പാലാരിവട്ടം പോലീസിന്റെ പിടിയിലായത്.
വെള്ളിയാഴ്ച രാത്രി ഒമ്പതോടെ പാലാരിവട്ടം സൗത്ത് ജനതാ റോഡില്‍ അടിമുറി ലെയിനിലായിരുന്നു സംഭവം. ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്കു വരികയായിരുന്നു പെണ്‍കുട്ടി. ഈസമയം ബൈക്കിലെത്തിയ പ്രതി പെണ്‍കുട്ടിക്ക് നേരെ നഗ്നതാപ്രദര്‍ശനം നടത്തുകയായിരുന്നു. ഇത് ചോദ്യ ചെയ്ത പെണ്‍കുട്ടിയുടെ കൈയില്‍ കയറി പിടിക്കുകയും പ്രതി ലൈംഗിക അതിക്രമം നടത്തുകയും ചെയ്തു. ഇന്നലെ പുലര്‍ച്ചെ മൂന്നോടെ തമ്മനം ഭാഗത്തുനിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്.
മുമ്പും സമാന രീതിയിലുള്ള അതിക്രമങ്ങള്‍ നടത്തിയിട്ടുള്ള ആളാണ് അജ്മലെന്ന് പോലീസ് പറഞ്ഞു.