കളമശേരി: ഒരാളുടെ മാത്രം ഭൂരിപക്ഷത്തില്‍ യുഡിഎഫ് ഭരിക്കുന്ന കളമശേരിയില്‍ ഭരണപക്ഷ കൗണ്‍സിലറുടെ കുറുമാറ്റത്തെത്തുടര്ന്ന് എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസം ഇന്ന് ചര്‍ച്ച ചെയ്യും. രാവിലെ 11ന് കൗണ്‍സില്‍ ഹാളില്‍ ചര്‍ച്ചകള്‍ ആരംഭിക്കുമെങ്കിലും അവിശ്വാസം തള്ളിപ്പോകാനാണ് സാധ്യത. മറിച്ചാകണമെങ്കില്‍ ബിജെപി അംഗം അവിശ്വാസത്തെ പിന്തുണയ്ക്കണം.
42 അംഗ കൗണ്‍സിലില്‍ യുഡിഎഫിന് 21 പേരും, എല്‍ഡിഎഫിന് 20 പേരുമാണുള്ളത്. യുഡിഎഫിനൊപ്പം നില്ക്കുന്ന രണ്ടു സ്വതന്ത്രരില്‍ 18-ാം ഡിവിഷനില്‍നിന്ന് ലീഗ് സ്വതന്ത്രനായി മത്സരിച്ചു ജയിച്ച കെ.എച്ച്.എസ്. സുബൈര്‍ എല്‍ഡിഎഫ് പക്ഷത്തേക്ക് ചേക്കേറിയതാണ് ഇപ്പോഴുണ്ടായ ഭരണ പ്രതിസന്ധിക്ക് കാരണം. നിലവില്‍ വിദ്യാഭ്യാസ സ്ഥിരംസമിതിയുടെ അധ്യക്ഷന്‍ കൂടിയായ സുബൈര്‍ എല്‍ഡിഎഫ് വാഗ്ദാനം ചെയ്ത വൈസ് ചെയര്മാന് സ്ഥാനം മോഹിച്ചാണ് ചുവടുമാറുന്നതെന്ന് ആരോപണമുണ്ട്.
22 പേരുടെ ഭൂരിപക്ഷം ഉണ്ടായാല്‍ മാത്രമേ അവിശ്വാസം ചര്‍ച്ചയ്ക്കുപോലും എടുക്കാനാകൂ. സുബൈറിന്റെ ചുവടുമാറ്റതോടെ എല്‍ഡിഎഫ് അംഗബലം 21 ആയി ഉയര്‍ന്നിട്ടുണ്ട്. യുഡിഎഫിന് 20 ആയി കുറുഞ്ഞു.
ോഏക ബിജെപി അംഗത്തിന്റെ പിന്തുണ ലഭിച്ചാല്‍ മാത്രമേ എല്‍ഡിഎഫിനു ഭരണം പിടിച്ചെടുക്കാന്‍ കഴിയുകയുള്ളു. പക്ഷേ കൗണ്‍സില്‍ ഹാളില്‍ എത്തിയാല്‍ തന്നെയും അവിശ്വാസത്തെ പിന്തുണയ്ക്കില്ലെന്ന് ബിജെപി അംഗം നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെ വന്നാല്‍ ഭൂരിപക്ഷ പിന്തുണ ലഭിക്കാതെ അവിശ്വാസം തള്ളിപ്പോകുവാനാണ് സാധ്യത.
യുഡിഎഫ് വിമതനായി മത്സരിച്ച് ജയിച്ച ശേഷം തുടക്കത്തില്‍ എല്‍ഡിഎഫിനൊപ്പമായിരുന്ന സുബൈര്‍ നറുക്കെടുപ്പിലൂടെ യുഡിഎഫിനു ഭരണം ലഭിച്ചപ്പോള്‍ അധികാര പക്ഷത്തേക്ക് ചേക്കേറുകയായിരുന്നു. വിദ്യാഭ്യാസ സമിതി അധ്യക്ഷ സ്ഥാനം വാഗ്ദാനം ചെയ്താണ് സുബൈറിനെ യുഡിഎഫ് ഒപ്പം കൂട്ടിയത്.