നെടുമ്പാശേരി: ലോകകപ്പിന്റെ ഭാഗമായി പുളിയനം ഗവ.ഹയർ സെക്കൻഡറി സ്കൂൾ സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ അണ്ടർ 19 സോക്കർ സെവൻസ് ഫുട്ബോൾ സൗഹൃദ മത്സരങ്ങൾക്ക് തുടക്കമായി. ഹൈസ്കൂൾ,ഹയർ സെക്കൻഡറി വിദ്യാർഥികളുടെ 14 ടീമുകളാണ് മത്സരത്തിൽ മാറ്റുരയ്ക്കുക. ദിവസവും വൈകീട്ട് 3.30നാണ് മത്സരങ്ങൾ നടക്കുക.
സൗജന്യ മെഡിക്കൽക്യാമ്പ് നടത്തി
ആലങ്ങാട്: കൊങ്ങോർപ്പിളളി മാടമ്പി റസിഡന്റ്സ് അസോസിയേഷൻ, ആസ്റ്റർ മെഡിസിറ്റി ആശുപത്രിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് ആലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് പി.എം. മനാഫ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡൻ്റ് കെ എസ് വിജയൻ അധ്യക്ഷനായി. പഞ്ചായത്തംഗം സാബു പണിക്കശേരി, ബിനാനിപുരം പൊലീസ് എഎസ്ഐ പി.ജി. ഹരി, സാജു കോയിത്തറ, ബിജു പുത്തൻപുരക്കൽ, ഡോ. ജസ്ന, എം.കെ. വനജ, ശശി ശേഖരൻ എന്നിവർ സംസാരിച്ചു.