നെടുമ്പാശേരി: ചെങ്ങമനാട് പഞ്ചായത്തിലെ പുറയാറിൽ റെയിൽ ട്രാക്കിന് സമീപമുള്ള കുറ്റക്കാടുകൾ സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറിയെന്ന് സമീപവാസികളുടെ പരാതി.
ഇതു സംബന്ധിച്ച് വാർഡ് മെമ്പറും പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷനുമായ നൗഷാദ് പാറപ്പുറം പലവട്ടം പരാതിപ്പെട്ടിട്ടും പ്രയോജനമുണ്ടായിട്ടില്ലന്ന് ആക്ഷേപമുണ്ട്. കഞ്ചാവ് അടക്കമുള്ള ലഹരി പദാർഥങ്ങളുടെ വിൽപ്പന കേന്ദ്രമാണ് ഈ ഭാഗം. ലഹരിക്ക് അടിമയാകുന്ന യുവാക്കൾ രാത്രികാലങ്ങളിൽ സമീപ പ്രദേശങ്ങളിലെ വീടുകളിൽപ്പോലും ഭീതി ഉണ്ടാക്കുന്നതായി നാട്ടുകാർ പറയുന്നു.
റെയിൽവേ ട്രാക്കിൽ നിന്നുള്ള കല്ലേറ് വലിയ ശല്യമാണ്. കഴിഞ്ഞ ദിവസം മടത്തിലകത്തൂട്ട് മുഹമ്മദിന്റെ വീടിനു നേരേ കല്ലേറ് ഉണ്ടായി. ജനൽച്ചില്ലുകൾ പൊട്ടി. ഭീതിയിലായ കുടുംബാംഗങ്ങൾ ബഹളം വെച്ചതോടെ അക്രമികൾ ബൈക്കിൽ കയറി രക്ഷപ്പെട്ടു.
പോലീസ് സ്ഥലത്തെത്തി അന്വേഷിച്ചെങ്കിലും പ്രതികളെ പിടിക്കുവാൻ കഴിഞ്ഞില്ല. മയക്കുമരുന്നിന് അടിമപ്പെട്ട സംഘത്തിന്റെ കൂക്കുവിളികളും തെറിപ്പാട്ടുകളും അസഹനീയമാണന്ന് പരിസരവാസികൾ പറയുന്നു. വളർത്ത് മൃഗങ്ങൾക്ക് നേരേ ഉപദ്രവം പതിവാണ്. പറമ്പിലെ കൃഷിയും നശിപ്പിക്കുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു.