ആലുവ: ആട്ടവും പാട്ടുമായി ആലുവ സബ് ജില്ലയിലെ ഭിന്നശേഷി വിദ്യാർഥികളുടെ ലോക ഭിന്നശേഷി ദിനാഘോഷം നടന്നു. മുഖ്യാതിഥിയായെത്തിയ പ്രശസ്ത സിനിമാതാരം സുമേഷ് ചന്ദ്രന്റെ നേതൃത്വത്തിലാണ് ആലുവ പ്രിയദർശിനി ടൗൺ ഹാളിൽ ആഘോഷങ്ങൾ നടന്നത്.
പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന നാന്നൂറോളം വിദ്യാർഥികൾ രക്ഷിതാക്കളും അവരുടെ അധ്യാപകരുമോടൊപ്പം പങ്കെടുത്തു. സുമേഷ് ചന്ദ്രന്റെ അനുകരണാവതരണങ്ങളും ഗാനങ്ങളുമാണ് കലാപരിപാടികൾക്ക് തുടക്കമിട്ടത്. ആലുവ ഉപജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന ഭിന്നശേഷിക്കാരായ വിദ്യാർഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു. ജെറിൻ, സുഭാഷ് ചന്ദ്രൻ, സുരേഷ് ടീമിന്റെ നാടൻപാട്ട് അവതരണവും ഇതോടൊപ്പം നടന്നു.
ആലുവ എഇഒ സനൂജ എം. ഷംസു, ഡയറ്റ് ഫാക്കൽറ്റി റെജിൻ ജോർജ്, ആലുവ നഗരസഭ ചെയർമാൻ എം.എ. ജോൺ, തൃക്കാക്കര ചെയർപേഴ്സൺ അജിത തങ്കപ്പൻ, വരാപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൊച്ചുറാണി, കീഴ്മാട് പഞ്ചായത്ത് പ്രസിഡന്റ് സതി ലാലു, കാഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി ദയാനന്ദൻ, ശ്രീമൂലനഗരം പ്രസിഡന്റ് കെ.സി. മാർട്ടിൻ തുടങ്ങിയവർ ഒരു ദിവസം നീണ്ടു നിന്ന വിവിധ സെഷനുകളിലായി പ്രസംഗിച്ചു.
സമഗ്ര ശിക്ഷാ കേരള, ആലുവ ബി ആർ സി യുടെ നേതൃത്വത്തിലാണ് ലോക ഭിന്നശേഷി ദിനാഘോഷം സംഘടിപ്പിച്ചത്.
ഭിന്നശേഷി വാരാചാരണത്തിന്റെ ഭാഗമായി നടന്ന വിവിധ മത്സരങ്ങളുടെ സമ്മാനദാനവും സ്പെഷൽ എഡ്യുക്കേറ്റർമാരെ ആദരിക്കുന്ന ചടങ്ങും നടന്നു. കായിക മത്സരങ്ങൾ ഒന്പതിന് നടക്കും