കാലടി: തരിശു കിടന്ന 16 ഏക്കർ സ്ഥലത്ത് വിത്തിറക്കി കർഷകൻ. മലയാറ്റൂർ കർത്തനാപുരം പാടശേഖരത്തിലെ 16 ഏക്കർ തരിശുഭൂമിയിലാണ് കർഷകൻ ജോയി മുട്ടൻതൊട്ടിൽ ജ്യോതി വിത്ത് ഇറക്കിയത്. ആറു വർഷക്കാലമായി കൊയ്ത്തു വണ്ടി ഇറങ്ങാത്തതിനാൽ നെൽക്കൃഷി ചെയ്യാതെ കിടക്കുന്ന സ്ഥലമാണ് ഇത്.
കർഷ കോൺഗ്രസ് അങ്കമാലി നിയോജക മണ്ഡലം പ്രസിഡന്റാണ് ജോയി. മറ്റ് നിരവധി കൃഷികളിലും ഏർപ്പെട്ടുവരുന്ന ഇദ്ദേഹം
അരിയുടെ ക്രമാതീതമായ വില വർദ്ധനവിനെ തുടർന്നാണ് ഇത്രയും കൂടുതൽ സ്ഥലത്ത് കൃഷിക്കായി ഒരുങ്ങുന്നത്.
റോജി എം. ജോൺ എംഎൽഎ വിത്ത് വിതച്ച് ഉദ്ഘാടനം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെബി കിടങ്ങേൻ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് ബിജി സെബാസ്റ്റ്യൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മനോജ് മുല്ലശേരി, പഞ്ചായത്തംഗങ്ങളായ ജോയ് ആവോക്കാരൻ, സെലിൻ പോൾ, ഷിബു പറമ്പത്ത്, സേവ്യർ വടക്കുംചേരി, സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.ജെ പോൾ, കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ.ജെ. ജോസഫ് എന്നിവർ പ്രസംഗിച്ചു.