തിരുമാറാടി: കൂത്താട്ടുകുളം നഗരസഭയുടെയും തിരുമാറാടി പഞ്ചായത്തിന്റെയും മണിമലകുന്ന് പൂർവ വിദ്യാർഥി സംഘടനയുടെയും കോലഞ്ചേരി മെഡിക്കൽ കോളജിന്റെയും സംയുക്താഭിമുഖ്യത്തിൽ തിരുമാറാടിയിൽ സൗജന്യ നേത്ര പരിശോധന ക്യാന്പ് നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം. ജോർജ് ക്യാന്പ് ഉദ്ഘാടനം ചെയ്തു. പൂർവവിദ്യാർഥി സംഘടന പ്രസിഡന്റ് കെ.കെ. ഗോവിന്ദൻ അധ്യക്ഷത വഹിച്ചു.
പഞ്ചായത്തംഗം ആലീസ് ബിനു, എ.കെ. സന്തോഷ് എന്നിവർ പ്രസംഗിച്ചു. മെഡിക്കൽ കോളജ് സംഘാഗംങ്ങളായ ഡോ. താരാ സൂസൻ, എ.കെ. സന്തോഷ്, വി.എൻ. നിധീഷ്, പി.വി. റഫീക്, മഞ്ജു ജി. നായർ, ഇ.സി. കുര്യാക്കോസ്, പൂർവവിദ്യാർഥി സംഘടന ഭാരവാഹികളായ എൻ.എസ്. സുഭാഷ്, സി.കെ. ബിജു, വി.എൻ. സോമൻ എന്നിവർ ക്യാന്പിന് നേതൃത്വം നൽകി. നൂറുകണക്കിനാളുകൾ പങ്കെടുത്ത ക്യാന്പിൽ തിമിര ശാസ്ത്രക്രിയ ആവശ്യമുള്ളവർക്ക് അതിനുള്ള സൗജന്യ സഹായവും നൽകി.