മൂവാറ്റുപുഴ: ഹിന്ദുഐക്യവേദി താലൂക്ക് അധ്യക്ഷനായിരുന്ന എസ്.ആര്. മുരളിമോഹന്ജിയുടെ സ്മരണാര്‍ഥം കുടുംബം ഏര്‍പ്പെടുത്തിയിട്ടുള്ള കര്‍മയോഗി പുരസ്കാരം കെ. രവികുമാര്‍ നാട്യാലയ്ക്ക് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് ഡയറക്ടര്‍ ഡോ. എന്‍. ഗോപലകൃഷ്ണന് സമര്‍പ്പിച്ചു. ഹിന്ദുഐക്യവേദി സംസ്ഥാന വക്താവ് ആര്.വി. ബാബു പ്രഭാഷണം നടത്തി. താലൂക്ക് പ്രസിഡന്റ് എം.പി. അപ്പു അധ്യക്ഷനായി.
10001 രൂപയും പ്രശസ്തിപത്രവും അടങ്ങിയതാണ് കര്‍മയോഗി പുരസ്കാരം. പുരസ്കാരം ഏറ്റുവാങ്ങിയ രവികുമാര്‍ നാട്യാലയ ചാരിറ്റബിള്‍ പ്രവര്‍ത്തനങ്ങള്‍ക്കായി പുരസ്കാരതുക മുരളീമോഹന്റെ കുടുംബത്തിന് കൈമാറി. ചടങ്ങിൽ സംസ്ഥാന സര്‍ക്കാരിന്റെ വജ്ര ജൂബിലി ഫെലോഷിപ്പ് ലഭിച്ച മുടിയേറ്റ് കലാകാരന് ടി.എച്ച്. ശ്രീശങ്കറിനെ ആദരിച്ചു.