കോതമംഗലം: വീടിനോട് ചേർന്നുള്ള സംരക്ഷണ ഭിത്തിയിൽ നിന്നും മൂർഖൻ പാന്പിനെ സാഹസികമായി പിടികൂടി. തങ്കളത്തിന് സമീപം എച്ചിത്തൊണ്ട് റോഡിലുള്ള മോണിയുടെ വീടിനോട് ചേർന്നാണ് മൂർഖൻ പാന്പിനെ കണ്ടത്. വീടിന്റെ പിറകിൽ അടുക്കളയോട് ചേർന്ന് സംരക്ഷണമതിലിനു മുകളിൽ പാന്പിനെ കണ്ടെങ്കിലും പിന്നീടത് പൊത്തിലൊളിച്ചു. വീട്ടുകാർ ഉടനെ വനംവകുപ്പിൽ വിവരം അറിയിച്ചു. തുടർന്ന് പാന്പ് പിടിത്ത വിദഗ്ധൻ മാർട്ടിൻ മേക്കമാലി മതിൽ പൊളിച്ചു നീക്കിയാണ് കൂറ്റൻ പാന്പിനെ പിടികൂടി ചാക്കിലാക്കിയത്.