വെള്ളാനിക്കോട്: പുളിഞ്ചോട് മൂകനും ബധിരനുമായ മധ്യവയസ്കനെ വീട്ടിലെ മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പുളിഞ്ചോട് കുറ്റാപ്പുള്ളി വർഗീസിന്റെ മകൻ ബിനോയി(55) ആണ് മരിച്ചത്. ഇയാൾ വീട്ടിൽ തനിച്ചാണ് താമസിച്ചിരുന്നത്. രാവിലെ സുഹൃത്താണ് ബിനോയിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടതെന്ന് വരന്തരപ്പിള്ളി പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. വരന്തരപ്പിള്ളി പോലീസ് മേൽനടപടികൾ സ്വീകരിച്ചു.