കുന്നംകുളം: പ്രായപൂർത്തിയാകാത്ത പെണ്മക്കൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പിതാവിനെ കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. സംഭവം പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി പറയുന്നു.
പിതാവിന്റെ അതിക്രമം രൂക്ഷമായതോടെ പെണ്മക്കൾ സ്കൂളിലെത്തി അധ്യാപകരോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. തുടർന്ന് കുട്ടികളുടെ പരാതിയിൽ പിതാവിനെതിരെ കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. വൈദ്യ പരിശോധനയ്ക്കു ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കി.