പറപ്പൂർ: തോളൂർ ഗ്രാമപഞ്ചായത്തിൽ ആധുനിക വാതക ക്രിമറ്റോറിയത്തിന്റെ നിർമാണം തുടങ്ങി. തോളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജി. പോൾസണ്‍ ക്രിമറ്റോറിയത്തിന്റെ നിർമാണോദ്ഘാടനവും ശിലാസ്ഥാപനവും നിർവഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീകല കുഞ്ഞുണ്ണി യോഗത്തിൽ അധ്യക്ഷത വഹിച്ചു. ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 69 ലക്ഷം രൂപ ചെലവഴിച്ച് നിർമിതി കേന്ദ്രയാണ് ക്രിമറ്റോറിയത്തിന്റെ നിർമാണം നടത്തുന്നത്. നിലവിൽ പഞ്ചായത്തിലെ ആളുകൾ മരണപ്പെട്ടാൽ മൃതസംസ്കാരത്തിന് മറ്റു പഞ്ചായത്തുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ്.
ജനപ്രതിനിധികളായ ജിമ്മി ചൂണ്ടൽ, ഷീന വിൽസണ്‍, ഷീന തോമാസ്, സരസമ്മ സുബ്രമണ്യൻ, സുധ ചന്ദ്രൻ, വി.പി. അരവിന്ദാക്ഷൻ, വി.കെ. രഘുനാഥൻ തുടങ്ങിയവർ സംസാരിച്ചു.