കൈപ്പറന്പ്: മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ, തൃശൂർ ദർശന സർവീസ് സൊസൈറ്റിയുടെ സഹകരണത്തോടെ, ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് "കൈകോർക്കാം ചേർത്ത് നിൽക്കാം' എന്ന പരിപാടിയിലൂടെ മോട്ടോർ വാഹന വകുപ്പ് ഡ്രൈവിംഗ് പഠനം ആരംഭിക്കുന്നതിനുള്ള ലേണേഴ്സ് ലൈസൻസിന്റെ വിതരണോദ്ഘാടനം തൃശൂർ ജില്ലയിലെ മുണ്ടൂർ നിർമൽ ജ്യോതി സ്കൂളിൽ മന്ത്രി ആന്റണി രാജു നിർവഹിച്ചു. സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അധ്യക്ഷത വഹിച്ചു.
യോഗത്തിൽ അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷണർ പി.എസ്. പ്രമോജ് ശങ്കർ, എം.പി. ജയിംസ്, ഫാ. സോളമൻ കടന്പാട്ടു പറന്പിൽ സിഎംഐ, ഉഷ, ഗോപിനാഥ്, സിസ്റ്റർ ആൻസി പോൾ, ബിജു ജെയിംസ് എന്നിവരുടെ സാന്നിധ്യം ഉണ്ടായിരിന്നു.
ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് സ്വന്തമായി മൊബിലിറ്റി ഉറപ്പാക്കുന്നതിന്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പിന്റെ പ്രത്യേക കരുതൽ നൽകി നിയമ ബോധവത്കരണം നടത്തി. ലേണേഴ്സ് ലൈസൻസ് എടുത്ത് സ്വന്തമായി വാഹനം ഉപയോഗിക്കുന്നതിന് പ്രാപ്തരാക്കുകയാണ് ഈ പരിപാടിയുടെ ലക്ഷ്യം.