അരിന്പൂർ: ജൽ ജീവൻ മിഷൻ പദ്ധതി നിർവഹണസഹായ ഏജൻസി പ്രവർത്തനങ്ങളുടെ ഭാഗമായി അരിന്പൂർ ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് വിമല കോളജിലെ സാമൂഹ്യപ്രവർത്തന വിഭാഗം വിദ്യാർഥികളുമായി കൂടിച്ചേർന്ന് ഫ്ലാഷ് മോബുകൾ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്മിത അജയകുമാർ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് ഷിമി ഗോപി അധ്യക്ഷത വഹിച്ചു. സിന്ധു സഹദേവൻ, ഹരിദാസ് ബാബു, ജെൻസണ്, ജെയിംസ് വർഗീസ്, സി.പി. പോൾ, കെ.എൻ. സലീജ, എസ്. പ്രീതി എന്നിവർ സന്നിഹിതരായിരുന്നു.