പുന്നംപറന്പ്: ജനങ്ങളെ ആക്രമിച്ച കാട്ടുതേനീച്ച കൂട്ടത്തെ വിദഗ്ദസംഘമെത്തിനശിപ്പിച്ചു. തെക്കുംകരപഞ്ചായത്ത് പ്രസിഡന്റ് ടി. വി. സുനിൽകമാർ, പഞ്ചായത്ത് അംഗങ്ങളായ പി.എസ്. റഫീക്ക്, കെ. രാമചന്ദ്രൻ, ഐശ്വര്യ ഉണ്ണി എന്നിവരുടെനേതൃത്വത്തിലുള്ള ജനപ്രതിനിധികളും തേനീച്ച പിടുത്ത വിദഗ്ദരായ നെല്ലുവായ് സ്വദേശികളായ പ്രമോദ്, അനിഷ് എന്നിവരാണ് തേനീച്ചകളെ നശിപ്പിച്ചത്. തേനീച്ചകളുടെ ആക്രമണത്തിൽ സ്ത്രികളടക്കമുള്ള പത്തോളം പേർക്കാണ് പരിക്കേറ്റിരുന്നത്. പരിക്കേറ്റവരിൽ ചിലർ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവം രൂക്ഷമായതോടെ പഞ്ചായത്ത് അധികൃതർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇന്നലെ രാത്രി തേനീച്ച വിദഗ്ദരെ വിളിച്ചു വരുത്തി തേനീച്ചകളെ നശിപ്പിച്ചത്.