പള്ളിവളവ്: സഹപാഠികളുമൊത്ത് ഗിഫ്റ്റ് വാങ്ങുന്നതിനായി കടയിലെത്തിയ വിദ്യാർഥികളെ യുവാവ് മർദിച്ചതായി പരാതി. മതിലകം സെന്റ് ജോസഫ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥികൾക്കാണ് മർദനമേറ്റത്.
വെള്ളിയാഴ്ച സ്കൂൾ വിട്ട ശേഷം ഗിഫ്റ്റ് വാങ്ങാൻ എത്തിയതായിരുന്നു വിദ്യാർഥികൾ. ഇവർക്ക് ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടികളോട് കടയ്ക്കുള്ളിൽ ഉണ്ടായിരുന്ന യുവാവ് മോശമായി പെരുമാറുകയും വിദ്യാർഥികളെ അകാരണമായി മർദിക്കുകയുമായിരുന്നു. തിരികെ സ്കൂളിലെത്തിയ വിദ്യാർഥികൾ പ്രധാന അധ്യാപകനെ വിവരമറിയിക്കുകയും തുടർന്ന് മതിലകം പോലീസിൽ പരാതി നൽകുകയുമായിരുന്നു. കടയിൽ സ്ഥാപിച്ചിരിക്കുന്ന നിരീക്ഷണ ക്യാമറയിൽ നിന്നും യുവാവിന്റെ ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്.