ഇരിങ്ങാലക്കുട: ട്രാഫിക് നിയമലംഘനങ്ങളും കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട വാഹനങ്ങളും പിടികൂടാൻ പോലീസിനു സഹായകമാകുന്ന ഓട്ടോമാറ്റിക് നന്പർ പ്ലേറ്റ് റെക്കഗ്നൈസേഷൻ സിസ്റ്റം (എഎൻപിആർ) പ്രവർത്തനമാരംഭിച്ചു.
ട്രാഫിക് നിയമലംഘനങ്ങൾ തടയുകയാണ് സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്. കുറ്റകൃത്യങ്ങൾ കണ്ടെത്തിയാൽ ഉടമകളെ മൊബൈൽ ഫോണിലൂടെ വിവരം അറിയിക്കും.
റൂറൽ ജില്ലയിലെ മലക്കപ്പാറ, കോട്ടപ്പുറം, പെരുന്പുഴ, ഇരിങ്ങാലക്കുട എന്നിവിടങ്ങളിലാണ് നൂതന എഎൻപിആർ കാമറകൾ സ്ഥാപിച്ചിരിക്കുന്നത്. ഈ കാമറകൾക്കുപുറമേ, വാഹനങ്ങളുടെയും യാത്രക്കാരുടെയും വ്യക്തമായ ചിത്രങ്ങൾ ലഭിക്കുന്ന കാമറകളും ജില്ലയിലെ വിവിധയിടങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്.
ട്രാഫിക് നിയമലംഘനം നടത്തുന്നതടക്കമുള്ള വാഹനങ്ങളുടെ നന്പർ പ്ലേറ്റുകളുടെ വ്യക്തമായ ചിത്രങ്ങളും വീഡിയോകളും ഈ കാമറകൾ ശേഖരിച്ച് സൂക്ഷിക്കും. സിസ്റ്റത്തിൽ സേവ് ചെയ്യുന്ന സംശയാസ്പദ വാഹനങ്ങൾ കടന്നുപോയാൽ അലാം വഴി കണ്ട്രോൾ റൂമിൽ അറിയിപ്പു ലഭിക്കും.
ഇരിങ്ങാലക്കുടയിൽ പുതുതായി പണികഴിപ്പിച്ച തൃശൂർ റൂറൽ ജില്ലാ ആസ്ഥാനത്താണ് സംവിധാനം പ്രവർത്തിക്കുന്നത്. ഒരേസമയം രണ്ട് പോലീസ് ഉദ്യോഗസ്ഥരെ 24 മണിക്കൂറും ഇതിന്റെ നിരീക്ഷണത്തിനായി നിയോഗിച്ചിട്ടുണ്ട്. കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട് രക്ഷപ്പെടുന്ന വാഹനങ്ങളുടെ റൂട്ടുകൾ നിമിഷങ്ങൾക്കകം കണ്ടുപിടിക്കാനും ഇതിലൂടെ പോലീസിനു സാധിക്കും. സംവിധാനത്തിന്റെ ട്രയൽ റണ്‍ വിജയകരമായി പൂർത്തിയാക്കിയാണ് ഉദ്ഘാടനം നടത്തിയത്.
റൂറൽ എസ്പി ഐശ്വര്യ ദോഗ്ര ഉദ്ഘാടനം നിർവഹിച്ചു. ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ. തോമസ്, ഇൻസ്പെക്ടർ അനീഷ് കരീം, സൈബർ പോലീസ് ഇൻസ്പെക്ടർ സുനിൽ കൃഷ്ണ എന്നിവർ പങ്കെടുത്തു.