കോടാലി: മറ്റത്തൂർ പഞ്ചായത്തിലെ പതിനഞ്ചാം വാർഡിലുള്ള ചേലക്കാട്ടുകര മാങ്കുറ്റിപ്പാടം തറയിൽ തറയിൽ റോഡിന്റെ വശങ്ങളിൽ വളർന്നുനിന്ന കുറ്റിക്കാട് വാർഡ് മെന്പർ കെ.ടി. ഹിതേഷിന്റെ നേതൃത്വത്തിൽ വെട്ടി നീക്കി.
റോഡിനിരുവശത്തും വളർന്നു നിന്നിരുന്ന പാഴ്ചെടികൾ യാത്രക്കാർക്ക് ദുരിതമായ സാഹചര്യത്തിലാണ് വാർഡ് മെംബറുടെ നേതൃത്വത്തിൽ നാട്ടുകാർ ചേർന്ന് വെട്ടിനീക്കി റോഡ് വൃത്തിയാക്കിയത്. ചേലക്കാട്ടുകര ഭാഗത്ത് വലിയതോടിനോടുള്ള ചേർന്നുള്ള ഭാഗത്തും ശ്രമദാനം നടത്തി. ശ്രീനാഥ്, ഷൈജു, ഹിമേഷ്, സിനേഷ്, ഭാസ്കരൻ, സുധി, കിരണ്‍, ശ്രീജിത്ത്, രഘു, അജിത് തുടങ്ങിയവരും ശ്രമദാനത്തിൽ പങ്കെടുത്തു.