അതിരപ്പിള്ളി: പ്ലാന്റേഷൻ കോർപറേഷന്റെ എണ്ണപ്പന തോട്ടത്തിലുള്ള അങ്കണവാടിക്ക് അരികെ കാട്ടാനയെത്തിയത് പരിഭ്രാന്തി പരത്തി. കഴിഞ്ഞ ദിവസം മൂന്നോടെ എണ്ണപ്പന മറിച്ചിടുന്ന ശബ്ദംകേട്ട് അങ്കണവാടി അധ്യാപിക നോക്കിയപ്പോഴാണു കെട്ടിടത്തിനരികെ കാട്ടാനയെ കണ്ടത്. അങ്കണവാടിയിലുണ്ടായിരുന്ന കുട്ടികളും അധ്യാപികയും ഭയന്നുവിറച്ചു.
കുട്ടികളെ പുറത്തിറക്കാതെ അങ്കണാവാടിയിൽ തന്നെ കഴിഞ്ഞു. കാട്ടാന ആക്രമണകാരിയല്ലാതിരുന്നതിനാൽ ആശ്വാസമായി. രക്ഷിതാക്കളെ വിളിച്ചുവരുത്തിയാണു കുട്ടികളെ വീടുകളിലേയ്ക്കു കൊണ്ടുപോയത്. 5.30 വരെ കാട്ടാന അങ്കണവാടി പരിസരത്ത് നിന്നു. ആളുകൾ ബഹളം വച്ചപ്പോഴാണ് കാട്ടാന പുഴ കടന്നുപോയത്.