തൃശൂർ: പറപ്പൂർ ഫൊറോന കൃപാഭിഷേകം ബൈബിൾ കൺവൻഷൻ 2022 ഏഴു മുതൽ 11 വരെ പറപ്പൂർ പള്ളി മൈതാനിയിൽ നടക്കും. വൈകുന്നേരം നാലു മുതൽ രാത്രി 9.30 വരെ നടക്കുന്ന കൺവൻഷൻ ഫാ. ഡൊമിനിക് വാളന്മനാൽ നയിക്കും. മാർ ജേക്കബ് തൂങ്കുഴി വചനസന്ദേശം നൽകും. കൗൺസിലിംഗ്, രോഗിശുശ്രൂഷ, ആരാധന എന്നിവയുണ്ടായിരിക്കും. ഏഴിനു വൈകുന്നേരം ബിഷപ് മാർ പ്രിൻസ് പാണേങ്ങാടൻ കൺവൻഷൻ ഉദ്ഘാടനം ചെയ്യും. 11ന് ഏഴിന് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് സമാപന സന്ദേശം നൽകും. പത്രസമ്മേളനത്തിൽ ഫാ. ആന്റണി ആലുക്ക, ഫാ.സിജോ ജോസ് അരിക്കാട്ട്, ഫാ. ഷിജോ ചിരിയങ്കണ്ടത്ത് എന്നിവർ പങ്കെടുത്തു.