തൃശൂർ: അമല ആയുർവേദാശുപത്രിയിൽ നാഷണൽ മെഡിസിനൽ പ്ലാന്റ്സ് ബോർഡിന്റെ സാന്പത്തിക സഹായത്തോടെ നിർമിച്ച ഗ്രീൻ ഹൗസിന്റെയും -സഞ്ജീവനി, സംയുക്ത ഒൗഷധോദ്യാനത്തിന്റെയും-ആയുർ വാലി ഉദ്ഘാടനം മന്ത്രി ആന്റണി രാജു നിർവഹിച്ചു.
അഞ്ഞൂറിലധികം ഒൗഷധ സസ്യങ്ങളുടെ ശേഖരവും വംശനാശം വന്നുകൊണ്ടിരിക്കുന്ന അപൂർവ ഒൗഷധസസ്യങ്ങളുള്ള ഗ്രീൻ ഹൗസും അമല ആയുർവേദത്തിലുണ്ട്. ദശമൂലങ്ങൾ, ദശപുഷ്പങ്ങൾ, ത്രികടു, ത്രിഫല എന്നിങ്ങനെയുള്ള ആയുർവേദ സംയുക്ത ഒൗഷധങ്ങളുടെ ഉദ്യാനവും പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കുമായി ഒരുക്കിയിരിക്കുന്നു.
അമല ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ സിഎംഐ, അസോസിയേറ്റ് ഡയറക്ടർ ഫാ. ഷിബു പുത്തൻപുരയ്ക്കൽ സിഎംഐ, സ്റ്റേറ്റ് മെഡിസിനൽ പ്ലാന്റ്സ് ബോർഡ് ടെക്നിക്കൽ ഓഫീസർ ഡോ. ഒ.എൽ. പയസ്, ആയുർവേദാശുപത്രി കണ്‍സൾട്ടന്റ് ഫിസിഷ്യൻ ഡോ. സിസ്റ്റർ ഓസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.