കോതമംഗലം: കെഎസ്ആർടിസി ഡിപ്പോയിൽ ആധുനിക നിലവാരത്തിലുള്ള പുതിയ ബസ് ടെർമിനൽ നിർമിക്കാനൊരുങ്ങുന്നു. ടെർമിനൽ നിർമാണത്തിനായി 2.50 കോടി രൂപയുടെ ടെണ്ടർ നടപടികൾ പൂർത്തിയായി. ആന്റണി ജോണ് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നാണ് തുക ചെലവഴിക്കുന്നത്.
രണ്ട് നിലകളിലായി 10000 ചതുരശ്ര അടി വലുപ്പത്തിലാണ് ടെർമിനൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്. 6000 ചതുരശ്ര അടിയിൽ ഒരുക്കുന്ന താഴത്തെ നിലയിൽ സ്റ്റേഷൻ മാസ്റ്ററുടെ കാര്യാലയം, അന്വേഷണ കേന്ദ്രം, യാത്രക്കാർക്കുള്ള കാത്തിരിപ്പ് കേന്ദ്രം, പുരുഷ - വനിത ജീവനക്കാർക്ക് വേണ്ടി പ്രത്യേക വിശ്രമ കേന്ദ്രം എന്നീ സൗകര്യങ്ങളാണ് ഉണ്ടാവുക. 4000 ചതുരശ്ര അടിയിൽ നിർമിക്കുന്ന മുകളിലെ നിലയിൽ ആധുനിക രീതിയിലുള്ള ഓഫീസ്, ടോയ്ലറ്റ് ബ്ലോക്ക്, വാഷ് ഏരിയ അടക്കമുള്ള സൗകര്യങ്ങളും ക്രമീകരിക്കും.
കെട്ടിടത്തിനു മുന്പിൽ നിർമിക്കുന്ന ആധുനിക ബസ് ബേയോട് അനുബന്ധിച്ച് 100 ചതുരശ്ര മീറ്ററിൽ പാർക്കിംഗിനായി ഇന്റർ ലോക്ക് ടൈൽസ് വിരിച്ച് ബസ് യാഡും നിർമിക്കും. അതോടൊപ്പം നിർദ്ദിഷ്ട കെട്ടിടത്തിന്റെ പിൻവശത്തായി സംരക്ഷണ ഭിത്തിയും തീർക്കും. കോതമംഗലം കെഎസ്ആർടിസി ഡിപ്പോയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വികസന പ്രവർത്തനമാണ് സാധ്യമാകുന്നതെന്നും സമയബന്ധിതമായി നിർമാണം പൂർത്തീകരിക്കുമെന്നും ആന്റണി ജോണ് എംഎൽഎ പറഞ്ഞു.