മൂവാറ്റുപുഴ: നഗരസഭാ അതിർത്തിയിൽ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകൾക്കും സ്റ്റാന്‍ഡുകൾക്കും നന്പർ നൽകുന്നതിന് നഗരസഭ കൗണ്‍സിൽ നടപടി സ്വീകരിക്കും. ഇതിന് മുന്നോടിയായി സംയുക്ത ട്രേഡ് യൂണിയൻ ഭാരവാഹികളുടെ യോഗം ചേർന്ന് തുടർ നടപടി സ്വീകരിക്കാൻ തീരുമാനിച്ചതായി നഗരസഭാധ്യക്ഷൻ പി.പി. എൽദോസ് അറിയിച്ചു.
ട്രാഫിക് ക്രമീകരണത്തിന്റെ ഭാഗമായി നഗരത്തിൽ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകളുടെ എണ്ണം ക്രമപ്പെടുത്തുക എന്നതാണ് ഇതുവഴി ലക്ഷ്യമിടുന്നത്. സമീപ പഞ്ചായത്തുകളിൽനിന്നും മറ്റും അനധികൃതമായി സർവീസിന് എത്തുന്ന ഓട്ടോറിക്ഷകൾ നഗരത്തിൽ ചുറ്റിത്തിരിഞ്ഞ് ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നത് സാധാരണമാണ്. രാത്രിയിൽ സർവീസ് നടത്തുന്ന ഇത്തരം ചില വാഹനങ്ങൾ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതായി കണ്ടെത്തിയിട്ടുണ്ട്.
യാത്രക്കാരോട് മോശം പെരുമാറ്റം നടത്തുന്ന സംഭവും ഉണ്ടായിട്ടുണ്ട്. എന്നാൽ ഇത്തരക്കാരെ വേഗത്തിൽ തിരിച്ചറിയാനും കഴിയുന്നില്ല. ഓട്ടോറിക്ഷയ്ക്ക് പ്രത്യേക നന്പർ നൽകുകവഴി ഇതിന് പരിഹാരമാകും. സ്റ്റാന്‍ഡുകൾക്ക് നന്പർ നൽകുകവഴി അനധികൃത പാർക്കിംഗ് ഒഴിവാക്കാൻ കഴിയും. സിഐടിയു, ഐഎൻടിയുസി, എഐടിയുസി, ബിഎംഎസ്, എസ്ടിയു തുടങ്ങിയ ട്രേഡ് യൂണിയനുകൾ ഇത് സംബന്ധിച്ച് അനുകൂല നിലപാട് അറിയിച്ചിട്ടുണ്ട്.
സംയുക്ത ട്രേഡ് യൂണിയൻ നൽകുന്ന പട്ടികയിൽ നിന്നാവും നന്പർ നൽകേണ്ട ഓട്ടോറിക്ഷകൾ തെരഞ്ഞെടുക്കുക. തൊഴിലാളികളുടെ വെരിഫിക്കേഷൻ അതാത് സ്റ്റാന്‍ഡുകളിൽ കണ്‍വീനർമാരുടെ നേതൃത്വത്തിൽ നടത്തും. 15ന് മുന്‍പ് ഇതിനായി അപേക്ഷ നൽകണം. നടപടികൾ പൂർത്തിയാക്കുന്നതോടെ നന്പർ ഇല്ലാത്ത ഓട്ടോറിക്ഷകൾ നഗര സ്റ്റാന്‍ഡുകൾ കേന്ദ്രീകരിച്ച് സർവീസ് നടത്താൻ അനുവദിക്കില്ല.