വരാപ്പുഴ: കൂനമ്മാവ് ചാവറ ദർശൻ സിഎംഐ പബ്ലിക് സ്കൂളിന്റെ ആതിഥേയത്വത്തിൽ രണ്ട് ദിവസമായി നടന്ന കൊച്ചി സഹോദയ പ്രഥമ അത്ലറ്റിക് മീറ്റ് സമാപിച്ചു. 54 ഇനങ്ങളിലായി 34 സ്കൂളുകളെ പ്രതിനിനിധീകരിച്ച് 1,200 ഓളം വിദ്യാർഥികൾ പങ്കെടുത്തു.കായിക മേളയിൽ 235 പോയിന്റ് നേടി ഭവൻസ് മുൻഷി വിദ്യാശ്രം തൃപ്പൂണിത്തുറ ഒന്നാംസ്ഥാനവും 223 പോയിന്റ് നേടി ഭവൻസ് വരുണ വിദ്യാലയ കാക്കനാട് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. 183 പോയിന്റ് നേടിയ ഭവൻസ് ന്യൂസ് പ്രിന്റ് വിദ്യാലയ വെള്ളൂർ മൂന്നാം സ്ഥാനത്തിന് അർഹരായി.
വ്യക്തിഗത ചാമ്പ്യന്മാരായി സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ജോസഫ് നൈസ് അഗസ്റ്റിൻ (സെന്റ് ആന്റണീസ് കിഴക്കമ്പലം) സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ റിതിക അശോക് (ചിന്മയ വിദ്യാലയ വടുതല) ജൂണിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ എബിൻ ലെയ്സൻ (ഗാർഡിയൻ ഏയ്ഞ്ചൽസ് പബ്ലിക് സ്കൂൾ, മഞ്ഞുമ്മൽ ) ജൂണിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ വി. ശ്രീനിധി (ഭവൻസ് മുൻഷി വിദ്യാശ്രം, തൃപ്പൂണിത്തുറ) മൈനു സാറ വിനോദ് (ഭവൻസ് മുൻഷി വിദ്യാശ്രം, തൃപ്പൂണിത്തുറ) സബ് ജൂണിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ആൽവിൻ ഷൈജു (ഗാർഡിയൻ ഏയ്ഞ്ചൽസ് പബ്ലിക് സ്കൂൾ, മഞ്ഞുമ്മൽ) സബ് ജൂണിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ എസ്. പാർവതി (ഭവൻസ് മുൻഷി വിദ്യാശ്രം, തൃപ്പൂണിത്തുറ), കിഡീസ് ആൺകുട്ടികളുടെ വിഭാഗത്തിൽ റിതുൽ ആർ. സനു (ചിന്മയ വിദ്യാലയ തൃപ്പൂണിത്തുറ) കിഡീസ് പെൺകുട്ടികളുടെ വിഭാഗത്തിൽ നേഹ നിശാന്ത് (ഭവൻസ് വരുണ വിദ്യാലയ, തൃപ്പൂണിത്തുറ) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
ചാവറ ദർശൻ സിഎംഐ പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന വർണശബളമായ സമാപന ചടങ്ങിൽ വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു. ചാവറ ദർശൻ സിഎംഐ പബ്ലിക് സ്കൂൾ മാനേജർ ഫാ. ജോബി വിതയത്തിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ചാവറ ദർശൻ സിഎംഐ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഫാ. ടോമി കൊച്ചിലഞ്ഞിക്കൽ, അഡ്മിനിസ്ട്രേറ്റർ ഫാ. ജോബി കോഴിക്കോട്, കൊച്ചി സഹോദയ ക്ലസ്റ്റർ സി പ്രസിഡന്റ് അനില അലക്സാണ്ടർ, പ്രധാനാധ്യാപിക പി.ജെ. അൽഫോൻസ്, പിടിഎ പ്രസിഡന്റ് അഡ്വ. ലിജോ വർഗീസ് എന്നിവർ പ്രസംഗിച്ചു.