കുമളി: മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് 140 അടിയിലെത്തി. പദ്ധതി പ്രദേശത്ത് മഴ കുറവാണെങ്കിലും തമിഴ്നാട്ടിലേക്കുള്ള വെള്ളമൊഴുക്ക് കുറച്ചതാണ് ഡാമിൽ ജലനിരപ്പ് ഉയരാൻ കാരണം. ഇതിനെ തുടർന്ന് ഡാം പ്രദേശത്ത് ആദ്യത്തെ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഇന്നലെ വൈകുന്നേരം ആറോടെയാണ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്.