മുതലക്കോടം: തുടർച്ചയായ പതിന്നാലാം വർഷവും പരിചമുട്ടുകളിയിൽ പരാജയമറിയാതെ വലിയതോവാള ക്രിസ്തുരാജ ഹൈസ്കൂൾ. എച്ച്എസ് വിഭാഗം പരിചമുട്ടുകളിയിൽ പതിവു തെറ്റിക്കാതെ വീണ്ടും ക്രിസ്തുരാജ സ്കൂൾ വിജയികളായപ്പോൾ പരിശീലകനായ സിജോ തോമസിനും അഭിമാന നിമിഷം. സിജോ തോമസിന്റെ ശിക്ഷണത്തിലാണ് 14 വർഷവും ക്രിസ്തുരാജ വിജയികളായത്. 2012 മുതൽ 2016 വരെ തുടർച്ചയായി അഞ്ചു വർഷം സംസ്ഥാനതലത്തിലും ഒന്നാം സ്ഥാനം സ്കൂളിനായിരുന്നു. മാർട്ടിൻ, ക്രിസ്റ്റീൻ, വിശാൽ, അർജുൻ, ആൽബിൻ, ഡാനി, ജിബിൻ, അഖിൽ എന്നിവരാണ് ടീമംഗങ്ങൾ.