+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തേ​റ​ന്പി​ൽ രാ​മ​കൃ​ഷ്ണ​ന് കി​ള്ളി​മം​ഗ​ലം വാ​സു​ദേ​വ​ൻ ന​ന്പൂ​തി​രി​പ്പാ​ട് സ്മൃ​തി പു​ര​സ്കാ​രം

തൃ​ശൂ​ർ: ഗ്ര​ന്ഥ​ശാ​ല രം​ഗ​ത്തെ സ​മ​ഗ്ര സം​ഭാ​വ​ന​ക​ൾ​ക്ക് മു​ൻ സ്പീ​ക്ക​ർ തേ​റ​ന്പി​ൽ രാ​മ​കൃ​ഷ്ണ​ന് കി​ള്ളി​മം​ഗ​ലം വാ​സു​ദേ​വ​ൻ ന​ന്പൂ​തി​രി​പ്പാ​ട് സ്മൃ​തി പു​ര​സ്കാ​രം. ക​ലാ​മ​ർ​മ​ജ്ഞ​നും പ​ണ്ഡി​
തേ​റ​ന്പി​ൽ രാ​മ​കൃ​ഷ്ണ​ന് കി​ള്ളി​മം​ഗ​ലം വാ​സു​ദേ​വ​ൻ ന​ന്പൂ​തി​രി​പ്പാ​ട് സ്മൃ​തി പു​ര​സ്കാ​രം
തൃ​ശൂ​ർ: ഗ്ര​ന്ഥ​ശാ​ല രം​ഗ​ത്തെ സ​മ​ഗ്ര സം​ഭാ​വ​ന​ക​ൾ​ക്ക് മു​ൻ സ്പീ​ക്ക​ർ തേ​റ​ന്പി​ൽ രാ​മ​കൃ​ഷ്ണ​ന് കി​ള്ളി​മം​ഗ​ലം വാ​സു​ദേ​വ​ൻ ന​ന്പൂ​തി​രി​പ്പാ​ട് സ്മൃ​തി പു​ര​സ്കാ​രം. ക​ലാ​മ​ർ​മ​ജ്ഞ​നും പ​ണ്ഡി​ത​നും ഗ്ര​ന്ഥ​ശാ​ല പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്ന കി​ള്ളി​മം​ഗ​ലം വാ​സു​ദേ​വ​ൻ ന​ന്പൂ​തി​രി​പ്പാ​ടി​ന്‍റെ ഓ​ർ​മദി​ന​മാ​യ ഏ​ഴി​ന് കി​ള്ളി​മം​ഗ​ലം ഗ്രാ​മീ​ണ വാ​യ​ന​ശാ​ല​യി​ൽ ന​ട​ക്കു​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ മു​ൻ മ​ന്ത്രി പ്ര​ഫ.​സി. ര​വീ​ന്ദ്ര​നാ​ഥ് പു​ര​സ്കാ​രം സ​മ്മാ​നി​ക്കും.
5555 രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും ഫ​ല​ക​വു​മ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​ര​മെ​ന്ന് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ ജി​ല്ല ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി വി. ​മു​ര​ളി അ​റി​യി​ച്ചു. ഡോ.​എ.​എ​ൻ.കൃ​ഷ്ണ​ൻ മാ​സ്റ്റ​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തും. കി​ള്ളി​മം​ഗ​ലം കു​ഞ്ചു​വാ​സു​ദേ​വ​ൻ ന​ന്പൂ​തി​രി​പ്പാ​ട്, വി. ​പ്ര​മോ​ദ്, രേ​ഖ അ​ന്പാ​ടി എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.