കൊറ്റനല്ലൂർ: കുന്നിടിച്ച് മണ്ണ് കൊണ്ടുപോകാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു. വേളൂക്കര പഞ്ചായത്തിലെ കടുപ്പശേരി നന്പികുന്നിലാണ് സംഭവം. പട്ടികജാതിക്കാർ അടക്കമുള്ളവർ താമസിക്കുന്ന പ്രദേശത്തെ സ്വകാര്യ ഉടമസ്ഥതയിലുള്ള ഭൂമിയിൽ നിന്നാണ് മണ്ണ് എടുക്കാൻ ശ്രമിച്ചത്.
മണ്ണ് എടുക്കാനുള്ള കോടതി ഉത്തരവുമായാണ് ഇന്നലെ വാഹനങ്ങളും ഉപകരണങ്ങളുമായി എത്തിയത്. എന്നാൽ നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിലുള്ള ജനകീയ കൂട്ടായ്മ പ്രതിഷേധം ശക്തമാക്കിയതോടെ താത്കാലികമായി മണ്ണ് എടുക്കൽ നിർത്തിവയ്ക്കുകയായിരുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് പോലീസ് സന്നാഹവും സ്ഥലത്തെത്തിയിരുന്നു.