എടത്തിരുത്തി: മതിലകം ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണം 2022 -23 വനിതാ പച്ചക്കറിത്തോട്ടം പദ്ധതിക്കു എടത്തിരുത്തി പഞ്ചായത്തിൽ തുടക്കമായി. വനിത ജെഎൽജികൾക്കായുള്ള പച്ചക്കറി കൃഷി പദ്ധതിയുടെ ഉദ്ഘാടനം ചെന്ത്രാപ്പിന്നി ഈസ്റ്റിൽ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ചന്ദ്രബാബു പച്ചക്കറി തൈകൾ നട്ടുകൊണ്ട് നിർവഹിച്ചു.
ആറാം വാർഡിലെ ഹരിതശ്രീ ജെഎൽജിയുടെ തോട്ടത്തിൽ നടന്ന ചടങ്ങിൽ മതിലകം ബ്ലോക്ക് പഞ്ചായത്തംഗം എം.കെ. ഫൽഗുണൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ നൗമി പ്രസാദ്, വി.എസ്. ജിനേഷ്, എടത്തിരുത്തി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ വാസന്തി തിലകൻ, സിഡിഎസ് ചെയർപേഴ്സണ്‍ ശ്രീദേവി ദിനേഷ്, കൃഷി ഓഫീസർ ഡോ. സചന എന്നിവർ പ്രസംഗിച്ചു.
ജനകീയാസൂത്രണം പദ്ധതിയിലൂടെ ജഐൽജി അംഗങ്ങൾക്ക് അഞ്ചിനം തൈകളും കുമ്മായവും ജൈവ വളവും കൂലിച്ചിലവും നല്കുന്ന പദ്ധതി ഓരോ വാർഡിലെയും തെരഞ്ഞെടുത്ത രണ്ടു ഗ്രൂപ്പുകൾക്ക് വീതമാണ് നല്‍കുന്നത്.