കണ്ണാറ: കന്പനിപ്പടിയിൽ നിയന്ത്രണം വിട്ട ബൈക്ക് ഇടിച്ച് കാൽനടയാത്രക്കാരിക്കും സൈക്കിൾ യാത്രക്കാരനും, ബൈക്ക് യാത്രികനും പരിക്കേറ്റു. സാരമായി പരിക്കേറ്റ ഉഴുന്നുംപുറം സണ്ണിയുടെ ഭാര്യ ഗ്രേസി, ബൈക്ക് യാത്രക്കാരൻ വീണ്ടശേരി അറങ്ങാശേരി റപ്പായി എന്നിവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ലോട്ടറി വിൽപ്പനക്കാരനാണ് റപ്പായി. സൈക്കിൾ യാത്രക്കാരൻ രാജന് കാലിന് പരിക്കേറ്റിട്ടുണ്ട്. ഇന്നലെ രാവിലെ ആറുമണിയോടെയാണ് അപകടം നടന്നത്. കന്പനിപ്പടിയിലുള്ള ആർസി പള്ളിയിലേക്ക് നടന്നുവരികയായിരുന്ന ഗ്രേസിയെയും, ജോലിക്ക് പോവുകയായിരുന്ന രാജനെയും കണ്ണാറ ഭാഗത്ത് നിന്നും വന്ന ബൈക്ക് ഇടിച്ചാണ് അപകടം. ബൈക്ക് അപകടത്തിൽ പെടാൻ ഉണ്ടായ കാരണം വ്യക്തമല്ല.
പട്ടിക്കാട് നിന്നും 108 ആംബുലൻസ് എത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.