സ്വന്തം ലേഖകൻ
തൃശൂർ: പഠിച്ചുവളർന്ന സ്കൂളിലേക്ക്...അറിവിന്റെ ആദ്യാക്ഷരങ്ങൾ പറഞ്ഞുതന്ന വിദ്യാലയങ്കണത്തിലേക്ക് ആ പഴയ കുട്ടിയെപ്പോലെ ഇന്നു കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറെത്തുന്നു. കുരിയച്ചിറ സെന്റ് പോൾസ് കോണ്‍വെന്റിലേക്ക് കേന്ദ്രമന്ത്രിയുടെ ആലഭാരങ്ങളില്ലാതെ പൂർവവിദ്യാർഥിയായി എത്തുന്ന രാജീവ് ചന്ദ്രശേഖറെ വരവേൽക്കാൻ സ്കൂൾ ഒരുങ്ങിക്കഴിഞ്ഞു.
സ്റ്റേറ്റ് സിലബസ് മാത്രമുണ്ടായിരുന്ന സമയത്താണ് രാജീവ് ചന്ദ്രശേഖർ കുരിയച്ചിറ സെന്റ് പോൾസ് സ്കൂളിൽ ഒന്ന്, രണ്ട്, മൂന്ന്് ക്ലാസുകൾ പഠിച്ചത്.
അന്ന് സ്കൂൾ കോണ്‍വെന്റിന്റെ ബോർഡിംഗിൽ താമസിച്ചായിരുന്നു പഠനം. ഇന്നു സ്കൂളിൽ നടക്കുന്ന ചടങ്ങിൽ അടൽ ടിങ്കറിംഗ് ലാബ് കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്യും. അദ്ദേഹത്തിനിത് തന്റെ പ്രിയപ്പെട്ട സ്കൂളിലേക്കുള്ള മടങ്ങിവരവാണ്.
ഇന്നു രാവിലെ ആദ്യം സെന്റ് പോൾസ് സ്റ്റേറ്റ് സ്കൂളിലും തുടർന്ന് സിബിഎസ്സി പബ്ലിക് സ്കൂളിലും പരിപാടികളിൽ അദ്ദേഹം പങ്കെടുക്കുമെന്ന് പ്രിൻസിപ്പൽ സിസ്റ്റർ സാന്നിധ്യ പത്രസമ്മേളനത്തിൽ പറഞ്ഞു. ശോഭ ജയദേവൻ, അജിതൻ നെല്ലപറന്പിൽ, ഡോ. ടോമി ഫ്രാൻസിസ്, പ്രിൻസ് പെരുന്പിള്ളി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.