തൃശൂർ: എച്ച് ആൻഡ് സി പബ്ലീഷിംഗ് ഹൗസിന്റെ 75-ാം വാർഷിക ആഘോഷങ്ങൾ മന്ത്രി ആർ. ബിന്ദു നാളെ ഉദ്ഘാടനം ചെയ്യും. വൈകീട്ട് നാലിന് സീവീസി പ്രസിഡൻസി ഇന്റർനാഷണൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ സി. രാധാകൃഷ്ണൻ മുഖ്യാതിഥിയാകും. സി.വി. ബാലകൃഷ്ണൻ അധ്യക്ഷത വഹിക്കും. പി. ബാലചന്ദ്രൻ എംഎൽഎ, ടി.എൻ. പ്രതാപൻ എംപി, അശോകൻ ചരുവിൽ തുടങ്ങിയവർ സംബന്ധിക്കും.
എച്ച് ആൻഡ് സി ഏർപ്പെടുത്തിയ നോവൽ അവാർഡ് വിജയികൾക്കുള്ള പുരസ്കാര വിതരണവും ഇതേവേദിയിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ഫാസിൽ, ശ്രീകണ്ഠൻ കരിക്കകം, വി.കെ. അനിൽകുമാർ, ജോസഫ് ആൻലോണ് എന്നിവരാണ് അവാർഡ് ജേതാക്കൾ. ജൂറിയുടെ പ്രത്യേകപുരസ്കാരത്തിന് കെ.പി. ഉണ്ണിയും അർഹനായി. ടി.ഐ. വിക്ടർ, പി.എസ്. സുധീഷ്, പി.എസ്. ഉദയകുമാർ, ഫിലിപ്പ് വിക്ടർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ജനചേതന യാത്ര:
സ്വാഗതസംഘം രൂപീകരിച്ചു
തൃശൂർ: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ 22 മുതൽ സംഘടിപ്പിക്കുന്ന ജനചേതന യാത്രയുടെ സ്വാഗത സംഘ രൂപീകരണ യോഗം ചേർന്നു. സെക്രട്ടറി വി.കെ. മധു ഉദ്ഘാടനം ചെയ്തു. മുരളി പെരുന്നെല്ലി എംഎൽഎ അധ്യക്ഷനായി. ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. ഹാരിഫാബി, ജോയിന്റ് സെക്രട്ടറി വി. മുരളി എന്നിവർ പങ്കെടുത്തു. ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. കെ വി കുഞ്ഞികൃഷ്ണൻ നയിക്കുന്ന ഉത്തരമേഖല ജാഥ കാസർഗോഡ്നിന്നും സെക്രട്ടറി വി.കെ. മധു നയിക്കുന്ന ദക്ഷിണ മേഖല ജാഥ തിരുവനന്തപുരത്തുനിന്നും ആരംഭിച്ച് 30 ന് തൃശൂരിൽ സമാപിക്കും. ശാസ്ത്രബോധവും യുക്തിചിന്തയും ഉണർത്തി അന്ധവിശ്വാസത്തിനും അനാചാരങ്ങൾക്കും ലഹരിക്കുമെതിരെ പൊതുബോധം വളർത്താനായാണു ജനചേതന യാത്ര.